സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ ഉണ്ടായ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ നാലാം തീയതിയാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്. ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ ക്യാമ്പസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്.സുരക്ഷയുടെ ഭാഗമായി ഹോസ്റ്റലുകളില്‍ കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചു.
ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദ്ദനത്തിനും പിന്നാലെ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് പൂക്കോട് വെറ്ററിനറി കോളജ് സാക്ഷ്യംവഹിച്ചത്. പ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ ക്യാമ്പസിന്റെ പ്രധാന ഗേറ്റില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാനം പിടിച്ചു. പ്രതിഷേധക്കാര്‍ പലപ്പോഴും ക്യാമ്പസ് കെട്ടിടങ്ങളിലേക്ക് പ്രവേശിച്ചതും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതും കോളജിന് അവധി പ്രഖ്യാപിക്കാന്‍ കാരണമായി.
ഇടവേളയ്ക്കുശേഷം ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ ക്യാമ്പസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്. ഹോസ്റ്റല്‍ ചുമതല കൂടുതല്‍ അധ്യാപകര്‍ക്ക് നല്‍കാനുള്ള ശുപാര്‍ശ വി.സി. നല്‍കിയിരുന്നു. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികളുടെ സഞ്ചാരത്തിന് സമയ നിയന്ത്രണം കൊണ്ടുവരണമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.