അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അമ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ നാഷണല്‍ സെക്കുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഒരു മൂന്നാം ബദല്‍ അനിവാര്യമാണെന്നും അതിനാണ് തങ്ങള്‍ പ്രയത്നിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് മേപ്പാടി, സംസ്ഥാന സമിതി അംഗങ്ങളായ ഖാദര്‍ ഹാജി, മുഹമ്മദ് ബി, ജില്ലാ പ്രസിഡന്റ് മൈമൂന എം.എച്ച്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കല്‍പ്പറ്റ, ജില്ലാ ട്രഷറര്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.