പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

0

പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.പ്രതിഷ്ഠാദിനപൂജാകര്‍മ്മങ്ങള്‍ക്ക് ബ്രഹ്‌മശ്രീ അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം മേല്‍ശാന്തി കാവേരി ഇല്ലം നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഗുരുസി,മഹാഗണപതി ഹോമം,ഭഗവത് സേവ,മൃത്യുജ്ഞയ ഹോമം,ഉമാമഹേശ്വര പൂജ,അന്നദാനം എന്നിവ നടത്തി.

പാപ്ലശേരി ജനകീയ താല കമ്മിറ്റിയുടേയും മരിയനാട്, ചുണ്ടക്കൊല്ലി എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച താലപൊലി
ഘോഷയാത്ര ചുങ്കം ശ്രീ ധര്‍മ്മ ശാസ്ത ഭജന മഠത്തില്‍ സംഗമിച്ച് പ്രദക്ഷിണത്തോടെ ക്ഷേത്രത്തില്‍ എത്തി.ചെണ്ടമേളം നിശ്ചലദൃശ്യങ്ങള്‍, കൈക്കൊട്ടികളി തുടങ്ങിയവ ഘോഷ യാത്രക്ക് കൊഴുപ്പ് കൂട്ടി. 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു . ഇന്ന് രാവിലെ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം നടന്നു . രാവിലെ 11:30 ന് കൊടിയിറക്കല്‍ ചടങ്ങും നടത്തി . ആഘോഷ കമ്മിറ്റി കണ്‍വിനര്‍ ജയേഷ് ജോര്‍ജ് , ശ്രീജിത്ത് കെ വി . അഖില്‍ എ എസ് , തുടങ്ങിയവര്‍ നേതൃത്ത്വം വഹിച്ചു .

 

Leave A Reply

Your email address will not be published.

error: Content is protected !!