സിദ്ധാര്‍ത്ഥന്റെ ദുരൂഹ മരണത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഡീന്‍ അടക്കമുള്ളവരെ പ്രതി പട്ടികയില്‍ ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു വയനാട് ജില്ലാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. കല്‍പ്പറ്റ എച്ച്.ഐ.എം. യുപി സ്‌കൂളിനു മുന്നില്‍ നടത്തിയ സമരം ഐഎന്‍ടിയുസി ജില്ലാ പ്രസി.പിപി ആലി ഉദ്ഘാടനം ചെയ്തു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസി.അമല്‍ജോയ്, കെ.എസ്.യു ജില്ലാ പ്രസി.അഡ്വ.ഗൗതം ഗോകുല്‍ദാസ് , മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ് എന്നിവര്‍ നടത്തി വന്ന ഉപവാസ സമരം ഉച്ചയോടെ അവസാനിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നടന്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാത്തിമ, ബി സുരേഷ്, ഇ എ ശങ്കരന്‍, സംഷാദ് മരയ്ക്കാര്‍, ഗോകുല്‍ദാസ്, എന്നിവര്‍ സംസാരിച്ചു.