വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മൃതദേഹം തൂങ്ങി നിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.സിദ്ധാര്‍ത്ഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നതറിയുന്നതിനാണ് നിര്‍ണായക ഈ പരിശോധന.അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ മാസം 18നാണ് രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാര്‍ഥനെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദ്ദനത്തിനും കൂട്ട വിചാരണയ്ക്കും ഇരിയായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്
സിദ്ധാര്‍ഥന്റെ മൃതദേഹം തൂങ്ങി നിന്നിരുന്ന തുണി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ തുണി പോസ്റ്റ്‌മോര്‍ട്ടം സമയത്ത് ലഭ്യമാക്കിയില്ലെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം വിവാദമായിരുന്നു. ഇതുമൂലം സെല്ലോ ഫൈന്‍ ടാപ്പ് ടെസ്റ്റ് എന്ന ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ പരിശോധന സിദ്ധാര്‍ത്ഥന്റെ മരണം ഏതുവിധത്തിലാണ് സംഭവിച്ചത് എന്നതറിയുന്നതില്‍ നിര്‍ണായകമാണ്. ഈ തുണി തൊണ്ടിമുതലുകളുടെ കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു പൊലീസ്. കോടതിയുടെ അനുമതിയോടുകൂടി മാത്രമേ ഇനി ശാസ്ത്രീയ പരിശോധന നടത്താനാകു. ഇതിനായുള്ള അപേക്ഷ അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.