പുളിഞ്ഞാല്‍ റോഡ് :പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി
വെള്ളമുണ്ട പുളിഞ്ഞാല്‍-മൊതക്കര-തോട്ടോളിപ്പടി റോഡില്‍ വെള്ളമുണ്ട മുതല്‍ മൊതക്കര വരെയുള്ള ഭാഗത്തെ റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നും പൊടി ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് ധര്‍ണയില്‍ പങ്കെടുത്തത്. പൊടി ശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ വെള്ളം നനയ്ക്കുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ കഴിഞ്ഞദിവസം പുളിഞ്ഞാല്‍ റോഡ് ഉപരോധിക്കുകയും ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സമരപരിപാടികള്‍ ശക്തമാക്കണമെന്ന ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ച എങ്കിലും. അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായി മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന്. സമരം ശക്തമാക്കാന്‍ ആണ്. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ. പി എം ജി വൈ ഓഫീസ് ഉപരോധിക്കാനുള്ള. തയ്യാറെടുപ്പിലാണ്ആക്ഷന്‍ കമ്മിറ്റി.