വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലെത്തിയ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി ആനിരാജയ്ക്ക് വയനാടിന്റെ മണ്ണില്‍ ആവേശോജ്ജ്വല സ്വീകരണം. രാവിലെ 10 മണിയോടെ തവിഞ്ഞാല്‍ 42 ലെത്തിയ ആനിരാജയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 10.50ഓടെ തുറന്ന വാഹനത്തില്‍ മാനന്തവാടിയിലെ ജോസ് തിയേറ്റര്‍ കവലയില്‍ വന്നിറങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി. സ്‌ക്കൂള്‍ ജങ്ഷന്‍ വഴി പോസ്റ്റ് ഓഫീസ് കവലയില്‍ പ്രവേശിച്ച ശേഷം ഗാന്ധി പാര്‍ക്കിലേക്ക് നീങ്ങി.രാജ്യത്തിന്റെ നിലനില്‍പിനു വേണ്ടി തനിക്ക് വോട്ടുചെയ്യണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും തനിക്ക് അരിവാള്‍ കതിര്‍ ചിഹ്നത്തില്‍ വോട്ടു ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സി.പി. എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. സഹദേവന്‍, മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി.ബിജു, നിഖില്‍ പത്മനാഭന്‍ , വി.കെ. ശശിധരന്‍, വിജയന്‍ , പി.എം. ഷബീറലി തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.