ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതിക്കെതിരെ തിരക്കിട്ട നടപടിയെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും, സമ്മര്‍ദ്ദവുമാണെന്ന് ചെയര്‍മാന്‍ ഡി.പി രാജശേഖരനും ഡയറക്ട് ബോര്‍ഡംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 13 അംഗ ബോര്‍ഡിലെ ചെയര്‍മാനടക്കം 8 പേരെയാണ് വ്യാഴാഴ്ച ജില്ലാജോയിന്റെ രജിസ്ട്രാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കി ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം നടപ്പിലാക്കിയത്. എന്നാല്‍ ഇതിനെതിരെ ബാങ്ക് ചെയര്‍മാനടക്കം അഞ്ച് പേര്‍ ഹൈക്കോടതിയെ സമീപിച്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യിക്കുകയായിരുന്നു.
സുല്‍ത്താന്‍ബത്തേരി കോ- ഒപ്പറേറ്റീവ് അര്‍ബന്‍ബാങ്കിലെ ചെയര്‍മാനടക്കം 8 പേരെ അയോഗ്യരാക്കുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത നടപടിക്കെതിരയാണ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരക്കിട്ട നടപിടക്കുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും സമ്മര്‍ദ്ദവുമുള്ളതായി ചെയര്‍മാനടക്കമുള്ള ഡയറക്ടബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചു. ഒന്നിലധികം സൊസൈറ്റികളില്‍ മെമ്പര്‍ഷിപ്പുള്ളവരെ അയോഗ്യരാക്കുമെന്ന് കാണിച്ച് ജെആര്‍ ലെറ്റര്‍ നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു അനുകൂല നടപടി സ്വീകരിച്ചു. പിന്നീട് ജെആര്‍ നോട്ടീസ് നല്‍കുകയോ തങ്ങളുടെ വിശദീകരണം ചോദിക്കുകയോ ചെയ്യാതെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് അയോഗ്യാരാക്കുകയും തിടുക്കപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് 8ഡയറക്ടോബോര്‍ഡംഗങ്ങളില്‍ ചെയര്‍മാന്‍ ഡി.പി രാജശേഖരന്‍, വി. ജെ തോമസ്, കെ.കെ നാരായണന്‍കുട്ടി, ബേബി വര്‍ഗീസ്, റ്റി. ജെ അബ്രഹാം എന്നിവരെ അയോഗ്യരാക്കിയതുള്‍പ്പടെയുള്ള നടപടികള്‍ ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേചെയ്തത്. ഈ നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും, ബാഹ്യസമ്മര്‍ദ്ധവുമുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ അര്‍ബന്‍ബാങ്ക് ഭരണം ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല.