പൂതാടി പഞ്ചായത്ത് ബജറ്റ്  അവതരിപ്പിച്ചു 

0

ഭവന നിര്‍മ്മാണം,കാര്‍ഷിക ക്ഷീര മേഖല,സാമൂഹ്യസുരക്ഷ പെന്‍ഷന്‍,മാലിന്യ സംസ്‌ക്കരണം, റോഡ് വികസനം എന്നിവക്ക് മുന്‍തൂക്കം നല്‍കി പൂതാടി പഞ്ചായത്ത് വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.66, 8472742 രൂപ വരവും66,57, 31,250 രൂപ ചിലവും 27,41, 492രൂപനീക്കിയിരുപ്പുള്ള ബജറ്റ് പഞ്ചായത്ത് വൈ. പ്രസിഡന്റ് എം എസ് പ്രഭാകരനാണ് അവതരിപ്പിച്ചത്.

ഭവനനിര്‍മ്മാണം , കൃഷിയും അനുബന്ധമേഖലകളും , ക്ഷിരമേഖലയും , മൃഗ സംരക്ഷണം ശുചിത്വം ,ഭാരിദ്ര ലഘൂകരണം , വയോജനക്ഷേമം, വനിതാ വികസനം , ഭിന്നശേഷിക്കാരുടെ ക്ഷേമം , പോഷകാഹാരവും , ശിശുക്ഷേമവും , ആരോഗ്യ പരിപാലനം എന്നിവക്കാണ് ഫണ്ട് മാറ്റിവെച്ചത്.പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഐ ബി മൃണാളിനി,കെജെ സണ്ണി,മിനി സുരേന്ദ്രന്‍ , തുടങ്ങിയവര്‍ സംസാരിച്ചു .

അതേ സമയം പൂതാടി പഞ്ചായത്ത് അവതരിപ്പിച്ച ബജറ്റ് അപൂര്‍ണ്ണവും ശുന്യതയില്‍ നിന്നും ഉണ്ടാക്കിയ ബജറ്റും ആണന്ന്പ്രതിപക്ഷ അംഗം രുഗ്മണി സുബ്രഹ്‌മണ്യന്‍ പറഞ്ഞു.വരും ദിവസങ്ങളില്‍ ബജറ്റിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുമെന്നും , പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിച്ച ഭരണസമിതിക്ക് എതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു ‘

Leave A Reply

Your email address will not be published.

error: Content is protected !!