കേസെടുത്ത് ഭയപ്പെടുത്തി മുന്നോട്ടു പോകാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത.22ന് കലക്ടറേറ്റ് പടിക്കല്‍ 501 പേര്‍ രാവിലെ മുതല്‍ ഉപവസിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രകടനത്തില്‍ 10000 പേര്‍ അണിനിരക്കും.നാലുമണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡില്‍ പൊതുസമ്മേളനം നടത്തും.ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണിത്.