ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ്
ഫെബ്രു: 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 3 മണി വരെ മാനന്തവാടി കണിയാരം കത്തീഡ്രല്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.റോട്ടറി കബനി വാലി മാനന്തവാടി, നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ തിരുവനന്തപുരം, ആര്‍ട്ടിഫിഷ്യല്‍ ലിംഫ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സാമൂഹ്യ നീതീ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്.വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ക്യാമ്പില്‍ ഹാജരാക്കണം.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447682605,904862955,8922420061 ,9447051900 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് 22 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പില്‍ പങ്കെടുക്കുന്ന യോഗ്യരായവര്‍ക്ക് സൗജന്യമായി ഉപകരണങ്ങള്‍ പിന്നീട് വിതരണം ചെയ്യും, റോട്ടറി പ്രസി: ടി വി ബൈജു, സെക്രട്ടറി കെ ജെ റാഫേല്‍, ക്രിസ്റ്റി പോള്‍, എം ഒ റെജി, പി സി പൗലോസ് എന്നിവര്‍ സംബന്ധിച്ചു