പൊതുജനങ്ങള്‍ക്കെതിരെ കേസെടുക്കരുത് :ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ

0

ജനപ്രതിനിധികളെ തടഞ്ഞുവെച്ചതിന്റെ പേരില്‍ പൊതുജനങ്ങള്‍ക്കെതിരെ കേസെടുക്കരുതെന്ന് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍. പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധം സ്വാഭാവികമായിരുന്നു.എം.എല്‍.എമാരെ തടഞ്ഞുവെച്ചു എന്ന കാരണം പറഞ്ഞ് നാട്ടുകാരുടെ പേരില്‍ കേസുകള്‍ എടുക്കുന്നത് അപലപനീയമാണെന്നും എം.എല്‍.എ പറഞ്ഞു.

പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധം സ്വാഭാവികമായിരുന്നു. ജനകീയ പ്രതിഷേധം പലരീതിയിലും വരാം. ആ പ്രതിഷേധത്തില്‍ എംഎല്‍എ എന്ന നിലയക്ക് തന്നെയോ ടി. സിദ്ദീഖിനെയും തടഞ്ഞുവെക്കുകയോ, അസഭ്യം പറയുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തങ്ങളുടെ പേര് പറഞ്ഞ് ഒരാളുടെ പേരിലും കേസെടുക്കരുതെന്നും അറസ്റ്റ് ചെയ്യരുതെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ സുല്‍ത്താന്‍ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.എല്‍.എമാരെയും മറ്റ് ജനപ്രതിനിധികളെയും തടഞ്ഞുവെച്ചുവെന്നതിന്റെ പേരില്‍ ഒരു കാരണവശാലം കേസെടുക്കരുതെന്ന് ജില്ലാപൊലിസ് മേധാവിയോടും ബത്തേരി ഡി.വൈ.എസ്.പിയോടും ആവശ്യപ്പെട്ടതായും എം.എല്‍.എ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!