കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് തുറന്നു

0

 

പുല്‍പ്പള്ളി കനത്ത മഴയില്‍ തോടുകളും പുഴകളും നിറഞ്ഞ് ഒഴുകിയതോടെ കബനിയിലെ ബീച്ച നഹള്ളി അണക്കെട്ട് തുറന്നു വിട്ടു. ഇന്നലെ രാവിലെയാണ് മുന്നു ഷട്ടറുകള്‍ തുറന്നത്.2284 അടി ഉയരമുള്ള റിസര്‍വോയറില്‍ 2282 അടി വെള്ളമുണ്ട് ഈ ഒരാഴ്ച്ചയ്ക്കിടെയാണ് കുടുതല്‍ വെള്ളമെത്തിയത്. കര്‍ണാടകയിലെ കൃഷ്ണ രാജസാഗര്‍,നു കു അണക്കെട്ടുകളും തുറന്നു വിട്ടു വരും ദിവസങ്ങളിലും കാര്യമായി ജലമെത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍ കബനിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാലവര്‍ഷം വൈകിയാണ് ശക്തമായത്.

ഈ മണ്‍സൂണ്‍ കാലത്ത് വയനാട്ടില്‍ നിന്നു ഇതുവരെ 13 ടി.എം.സി ജലം അണക്കെട്ടിലെത്തി അതില്‍ 9 ടി.എം.സി സംഭരിച്ച് 4 ടി.എം.സി തുറന്നു വിട്ടു. 19.52 ടി എം.സിയാണ് സംഭരണ ശേഷി 28,000 ക്യുസെസ് ജലം ഒഴുകിയെത്തുന്നതില്‍ 23,750 ക്യു സെസ് ജലം തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നുണ്ട്.കബനിയിലെ 21 ടി എം.സി ജലത്തില്‍ കേരളം സംഭരിക്കുന്നത് 3 ടി എം സി യില്‍ താഴെ മാത്രമാണ് കേരളത്തിനര്‍ഹമായ ജലം ഏറെക്കാലമായി കര്‍ണാടക ഉപയോഗിക്കുന്നു. ഈ ജലത്തിന്റെ വിഹിതം തങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് കാവേരി നദീജല വിനി യോഗ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!