സംഘര്‍ഷത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

0

പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതായി പരാതി.പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ചര്‍ വിആര്‍ ഷാജിക്കാണ് പരിക്കേറ്റത്.കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വന സംരക്ഷണ സമിതി ജീവനക്കാരന്‍ പോളിന്റെ മൃതദേഹവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആംബുലന്‍സിനെ അനുഗമിച്ചെത്തിയ ഷാജിയുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് പുല്‍പ്പള്ളി ടൗണില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയും, വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ഷാജിയെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

പോളിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് മുതല്‍ ഇദ്ദേഹമാണ് മുഴുവന്‍ സമയവും ഉണ്ടായിരുന്നത്, ശാരിരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷാജിയെ പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!