വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ വയനാട്ടില്‍ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും. യോഗം രണ്ടോ മൂന്നോ ദിവസത്തിനകം ചേരും. പോളിന് ചികിത്സ നല്‍കുന്ന കാര്യത്തില്‍ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കുമെന്നും മന്ത്രി.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം വിദഗ്ധ ചികിത്സ നല്‍കാനായാണ് പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വയനാട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നല്‍കുന്നതിന് പരിമിതികള്‍ ഉണ്ട്. ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ല. ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് പോകില്ല. താന്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ഈ വിഷയത്തില്‍ അവര്‍ക്ക് ആത്മാര്‍ത്ഥത ഇല്ലെന്നതിന് തെളിവാണെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.