മലയോരഹൈവേ പ്രവൃത്തി;മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം

0

മലയോര ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ മുതല്‍ ബസ് സ്റ്റാന്‍ഡുവരെയുള്ള റോഡുപണി നടക്കുന്നതിനാല്‍ മാനന്തവാടി നഗരത്തില്‍ ശനിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യാഴാഴ്ച നഗരസഭാ കോണ്‍പറന്‍സ് ഹാളില്‍ ചേര്‍ന്ന ഗതാഗത ഉപദേശ സമിതിയുടേതാണ് തീരുമാനം. നാലാംമൈല്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ടൗണില്‍ പ്രവേശിക്കാതെ സ്റ്റാന്‍ഡില്‍ നിന്നുതന്നെ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. കാട്ടിക്കുളം ഭാഗത്തുനിന്നു വരുന്ന ബസുകള്‍ നിലവിലുള്ള ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കി മൈസൂരു റോഡിലെ പെട്രോള്‍ പമ്പില്‍ നിന്നു തിരിഞ്ഞ് ഡി.എഫ്.ഒ. ഓഫീസ് പരിസരത്തേക്ക് പാര്‍ക്ക് ചെയ്യണം. വളളിയൂര്‍ക്കാവ്, പുല്പള്ളി ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ വള്ളിയൂര്‍ക്കാവ് കവലയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം സെയ്ന്റ് ജോസഫ്സ് ആശുപത്രി റോഡരികില്‍ പാര്‍ക്ക് ചെയ്യണം. ഈ ബസുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കവലയില്‍നിന്നു തന്നെ തിരിഞ്ഞ് ടൗണില്‍ പ്രവേശിക്കാതെ സെയ്ന്റ് ജോസഫ്സ് ആശുപത്രി റോഡിലൂടെ തിരികെ പോകണം. എരുമത്തെരുവ് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബ്ലോക്ക് ഓഫീസ് റോഡില്‍ കയറാതെ ഗാന്ധിപാര്‍ക്ക്- പോസ്റ്റ് ഓഫീസ് കവല- താഴെയങ്ങാടി ബൈപ്പാസ് റോഡുവഴി ബസ് സ്റ്റാന്‍ഡിലെത്തണം. സ്റ്റാന്‍ഡില്‍ നിന്ന് ആളെയിറക്കിയ ശേഷം വന്നവഴി തന്നെ തിരിച്ചു പോകണം. കല്ലോടി ഭാഗത്ത് നിന്നു വരുന്ന ബസുകള്‍ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കരുത്. ഈ ബസുകള്‍ താഴെയങ്ങാടിയില്‍ നിന്നു തിരിഞ്ഞ് ഗാന്ധിപാര്‍ക്കില്‍ ആളെയിറക്കി എരുമത്തെരുവില്‍ പാര്‍ക്ക് ചെയ്തു തിരിച്ച് ഗാന്ധിപാര്‍ക്ക് വഴി താഴെയങ്ങാടിയില്‍ നിന്നു കല്ലോടി ഭാഗത്തേക്ക് പോകണം. തവിഞ്ഞാല്‍ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഗാന്ധിപാര്‍ക്കില്‍ ആളെയിറക്കി എരുമത്തെരുവില്‍ പാര്‍ക്ക് ചെയ്ത് തിരിച്ച് ഗാന്ധിപാര്‍ക്ക് വഴി തവിഞ്ഞാല്‍ ഭാഗത്തേക്ക് പോകണം. പെരുവക ഭാഗത്തുനിന്നു വരുന്ന ബസികള്‍ സ്റ്റാന്‍ഡില്‍ ആളെയറിക്കിയ ശേഷം സ്റ്റാന്‍ഡില്‍നിന്നു തന്നെ ആളെക്കയറ്റി പെരുവക ഭാഗത്തേക്ക് തിരിച്ചുപോകണം. താഴെയങ്ങാടി റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലെ സ്റ്റാന്‍ഡുകളില്‍നിന്ന് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ റോഡ്പണി കഴിയുന്നതുവരെ താത്കാലികമായി മറ്റു സ്റ്റാന്‍ഡുകള്‍ ഉപയോഗിക്കണം

 

Leave A Reply

Your email address will not be published.

error: Content is protected !!