ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപതിന അവകാശപത്രികയുമായി കേരള ഇന്‍ഡിപെന്റഡ് ഫാര്‍മേഴ്സ് അസോസിയേഷന്‍.വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയനേതാക്കളോട് ചോദിക്കാനും നടപ്പാക്കാനും ആവശ്യപ്പെട്ടാണ് അവകാശ പത്രിക പുറത്തിറക്കിയത്.ബത്തേരി പ്രസ് ക്ലബ്ബില്‍വെച്ചാണ് കിഫ ഇലക്ഷന്‍ ഡിമാന്റുകള്‍ പുറത്തിറക്കിയത്.നിലവിലെ വന്യമൃഗപ്രശ്നത്തിന് പരിഹാരം കാണാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരുന്നസാഹചര്യത്തിലാണ് ഇത്തരമൊരു അവകാശപത്രികയുമായി രംഗത്തുവരുന്നതെന്നും കിഫ ചെയര്‍മാന്‍ അലക്സ ഒഴുകയില്‍ പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷകരെ നിര്‍വ്വചിക്കുകയും കര്‍ഷകരുടെ അവകാശങ്ങള്‍ വിശദീകരിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്ന കര്‍ഷക അവകാശ നിയമം കൊണ്ടുവരണം എന്ന ആവശ്യവുമായാണ് അവകാശ പ്രതിക തുടങ്ങുന്നത്. നിലവിലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കുക, വനത്തിനുപുറത്ത് എല്ലാതരത്തിലുമുളള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും തങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാനുള്ള പൂര്‍ണ അവകാശം മനുഷ്യര്‍ക്ക് ഉണ്ടായിരിക്കണം, വനത്തിനുപുറത്ത് ആക്രമണം നടത്തുകയും കൃഷി നശിപ്പിക്കുകയോ ചെയ്യുന്ന വന്യമൃഗങ്ങലെ നേരിടുകയോ കൊല്ലുകയോ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കരുത്. വന്യജീവികളെ പുരുല്‍പ്പാദിക്കാവുന്ന വിഭവങ്ങളായി കണക്കാക്കി ശാസ്ത്രീയ വാഹന ശേഷി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നിയന്ത്രിത വേട്ട അനുവദിക്കുക, വനാതിര്‍ത്തിയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ഉള്ളിലേക്ക് ഹ്യൂമന്‍ സെന്‍സിറ്റീവ് സോണ്‍ സ്ഥാപിക്കുക, നഷ്ടപരിഹാര കേസില്‍ ആളുടെ പ്രായം, ആശ്രിതരുടെ എണ്ണം തുടങ്ങിയവ അടിസ്ഥാനമാക്കി ന്യായമായ നഷ്ടപരിഹാരം നല്‍കുക, വന്യജീവിസങ്കേതങ്ങള്‍ക്കും സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റുമുള്ള എക്കോ സെന്‍സിറ്റീവ് സോണില്‍ നിന്ന് റവന്യുഭൂമി പൂര്‍ണമായും ഒഴിവാക്കുക,കാര്‍ഷിക വിളകളുടെ മിനിമം താങ്ങുവില ഉല്‍പ്പാദനച്ചിലവിന്റെ ഇരട്ടിയാക്കുക, കേന്ദ്ര- സംസ്ഥാനതലങ്ങളില്‍ പ്രത്യേകം കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുക തുടങ്ങിയവയാണ് ഇരുപതി അവകാശ പത്രിക ഉള്‍ക്കൊള്ളിച്ചരിക്കുന്നതെന്ന് കിഫ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.