ഇക്കോവോഗ് : ഗോത്രപാരമ്പര്യവും ഫാഷന്‍ ലോകത്തേക്ക് 

0

വയനാടിന്റെ തനത് ഗോത്രപാരമ്പര്യവും ഫാഷന്‍ ലോകത്തേക്ക് ചുവട് വെക്കാനൊരുങ്ങുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.എഫ്.എഫ് കമ്പനി ഈമാസം ബത്തേരി സപ്ത റിസോര്‍ട്ടുമായി സഹകരിച്ച് ഇക്കോവോഗ് എന്ന പേരില്‍ നടത്തുന്ന ഫാഷന്‍ ഷോയിലാണ് ജില്ലയിലെ 20 ഗോത്രവിഭാഗത്തില്‍ നിന്നുളള മോഡലുകള്‍ റാമ്പുകളില്‍ ചുവട് വെക്കുക.

വയനാടിന്റെ പരമ്പരാഗത ഗോത്ര പാരമ്പര്യവും സമകാലിക ഫാഷന്‍ രംഗത്തും തമ്മിലുള്ള വിടവ് നികത്താനായാണ് ഇക്കോവോഗ് ഫാഷന്‍ ഷോ നടത്തുന്നത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ രംഗത്തെ പ്രമുഖ ഡി.എഫ്.എഫ് കമ്പിനായാണ് ഷോ ഒരുക്കുന്നത്. ഇവര്‍തന്നെയാണ് ജില്ലയില്‍ നിന്ന് ഷോയിലേക്ക് ഗോത്രവിഭാഗത്തിലെ 20പേരെ കണ്ടെത്തി പരിശീലനം നല്‍കി കൊണ്ടുവരുന്നത്. ഫാഷന്‍ ഷോ ആദിവാസി സമൂഹങ്ങള്‍ക്ക് പ്രാപ്യമാക്കുക, ഗോത്രമോഡലുകള്‍ അവതരിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഫാഷന്‍ സ്വീകരിക്കുന്നതിനൊപ്പം അവരുടെ സാംസ്‌കാരികമായ വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ ഇവരുടെ വ്യക്തിത വികസനത്തിനും മനോഭാവം വളര്‍ത്തുന്നതിലും പരിശീലനം നല്‍കുന്നുണ്ട്. ഷോയില്‍ പ്രമുഖ ഡിസൈനര്‍മാരായ ശ്രാവണ്‍കുമാര്‍, അസ്ലംഖാന്‍, അഭിനി സോഹന്‍ റോയി എന്നിവര്‍ തയ്യാര്‍ ചെയ്യുന്ന വസ്ത്രങ്ങളും ഷോയില്‍ ഉപയോഗിക്കും. മിസ് ഇന്ത്യ സോണാല്‍ കുക്രേജ, നടിമാരായ നേഹ സുക്സേന, ചാര്‍മിള, മറീന മൈക്കിള്‍, ഹിമ എന്നിവരും മലയാള ചലച്ചിത്ര മേഖലയില്‍ നിന്നടക്കം പത്ത് പേരും രണ്ട് ദിവസത്തെ ഫാഷന്‍ ഷോയില്‍ ഗോത്രമോഡലുകള്‍ക്കൊപ്പം ചുവട് വെക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!