ബത്തേരി ബജറ്റില്‍ 95 ലക്ഷം നീക്കിയിരിപ്പ്

0

ഭവന-വിദ്യാഭ്യാസ ആരോഗ്യ കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍നല്‍കി സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റ്. 83കോടി 45 ലക്ഷം രൂപ വരവും, 82 കോടി 49 ലക്ഷം രൂപ ചെലവും, 95 ലക്ഷത്തി 61ആയിരം രൂപ നീക്കിയിരുപ്പുള്ള ബജറ്റ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസാണ് അവതരിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് ഫസ്റ്റ് ഹാന്റ് എന്ന പേരില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശിന്റെ ബജറ്റ് പ്രസംഗത്തോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. തുടര്‍ന്ന് ആദ്യമായി പേപ്പര്‍ലെസ് ബജറ്റും നഗരസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഉല്‍പാദന മേഖലയ്ക്ക് ഒന്നരക്കോടി രൂപയും, വിദ്യാഭ്യാസ മേഖലയില്‍ 1കോടി 85 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ സ്‌കൂളുകളില്‍ ലാബ്, സ്‌കൂളുകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, ഫ്ളൈഹൈ പദ്ധതി, ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ തുടങ്ങിയ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

വിനോദമേഖലയുടെ ഉന്നമനത്തിന് 42 ലക്ഷം രൂപയും, പട്ടികജാതി പട്ടികവര്‍ഗ സമഗ്രവികസനത്തിന് രണ്ട് കോടി 95 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ട്. കുട്ടികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ആന്റ് ഒക്യുപേഷണല്‍ തെറാപ്പിക്കും, ഉപകരണങ്ങളുടെ മെയിന്റന്‍സ്, വയോജനങ്ങള്‍ക്ക് മരുന്ന് വാങ്ങല്‍, ആയ്യൂര്‍വേദ ആശുപത്രിയില്‍ മരുന്ന് എല്ലാത്തിനുമായി ഒരു കോടി രൂപയും ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ പൊതുജനങ്ങള്‍ക്ക് പ്രഥമശുശ്രൂഷ സാക്ഷരത നല്‍കുന്നതിനായി ഫസ്റ്റ് ഹാന്റ് എന്ന പദ്ധതിക്കായി ഒരു ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ശുചിത്വത്തിനും മാലിന്യസംസ്‌കരണത്തിനും മറ്റുമായി 1കോടി മുപ്പത് ലക്ഷംരൂപയും, സ്ത്രീകളുടെ കുഞ്ഞുങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി രൂപ, വനിതകളുടെ ഉന്നമനത്തിനായി 93 ലക്ഷംരൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഭവന പദ്ധതികള്‍ നടപ്പാക്കാനും വീട് പുനുരുദ്ധാരണം എന്നിവക്കായി 15കോടി 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും, പ്രാദേശിക സാമ്പത്തിക വികസനത്തിനും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. വന്യമൃഗശല്യം തടയാന്‍ ജനീകയ ഫെന്‍സിങ് തീര്‍ക്കാനായി എട്ട് ലക്ഷത്തി 23 ആയിരം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സോഷ്യോ ഇക്കോണമിക്ക് സര്‍വ്വേ, കെ. സ്മാര്‍ട്ട്, ഊര്‍ജ്ജ സംരക്ഷണം, കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ് എന്നിവയ്ക്കെല്ലാം ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 83കോടി 45 ലക്ഷത്തി 45അയ്യായിരത്തി 259 രൂപ വരവും, 82 കോടി 49 ലക്ഷത്തി 83ആയിരത്തി 691 രൂപ ചെലവും, 95 ലക്ഷത്തി 61ആയിരത്തി 568 രൂപ നീക്കിയിരിപ്പുമുള്ള ബഡജറ്റ്ാണ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!