രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പെയിന്‍ & പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ തലപ്പുഴ പെയില്‍ & പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ചുങ്കം പാരിഷ് ഹാളില്‍ വെച്ച് രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. വര്‍ഷങ്ങളായി കിടപ്പിലായ 50 ഓളം രോഗികളാണ് സംഗമത്തില്‍ പങ്കെടുത്തത്. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമ്മ യേശുദാസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം നിര്‍വ്വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത്ത്, മെഡിക്കല്‍ ഓഫീസര്‍.ഡോ അനീഷ് പരമേശ്വരന്‍ പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു, എല്‍സി ജോയ്, ബിന്ദു, സിസ്റ്റര്‍ സീന, പെയിന്‍ പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ സ്മിത എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി മാനന്തവാടി വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി വിദ്യാര്‍ത്ഥികളുടെ റാലിയും ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി.