കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തുടരുന്നു

0

2019ല്‍ മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രമണ്യന്‍. മോദി ഭരണത്തില്‍ ഭീതി ജനകമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി-മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ്് കമ്മിറ്റി നേതൃയോഗം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നേതാക്കളായ എ.പി. അനില്‍കുമാര്‍, കെ.സി. റോസകുട്ടി ടീച്ചര്‍, കെ.എല്‍ പൗലോസ്, കെ.കെഅബ്രഹാം, എം.എസ്വിശ്വനാഥന്‍, പി.പി.ആലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
00:30