ജനുവരി 24 ന് ദക്ഷിണേന്ത്യയിലെ മുഴുവന്‍ കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരും കരിദിനം ആചരിക്കുന്നു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ താരിഫ് ഓര്‍ഡര്‍ കേബിള്‍ വരിക്കാരുടെ മാസവരി ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുകയും കേബിള്‍ സര്‍വ്വീസ് രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ഈ നയത്തില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്ത് കരിദിനം ആചരിക്കുകയാണ്. ജനകീയ മാധ്യമ കൂട്ടായ്മകളെ സംരക്ഷിക്കാനും കേബിള്‍ വരിക്കാരുടെ അമിത വരിസംഖ്യ ഈടാക്കുന്ന സാഹചര്യമൊരുക്കുന്ന പുതിയ താരിഫ് ഓര്‍ഡറില്‍ പ്രതിഷേധിച്ചുള്ള ഈ കരിദിനാചരണത്തില്‍ ബഹുമാന്യ കേബിള്‍ വരിക്കാരുടെ സഹകരണം കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.