വയനാട്ടില്‍ 268 ഇനം പക്ഷികള്‍

0

വയനാട്ടില്‍ കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് 268 ഇനം പക്ഷികളെ. ജില്ലയില്‍ ആദ്യമായാണ് ഒരു സര്‍വ്വേയില്‍ ഇത്രയധികം പക്ഷികളെ കണ്ടെത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ സൗത്ത്- നോര്‍ത്ത് വനം ഡിവിഷനുകളുടെ സഹകരണത്തോടെയാണ് നാല് ദിവസത്തെ സര്‍വ്വേ നടത്തിയത്.

വയനാട് ജില്ലയില്‍ കഴിഞ്ഞനാല് ദിവസങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് 268 ഇനം പക്ഷികളെ സംഘം കണ്ടെത്തിയത്. നഗര, അര്‍ദ്ധ നഗര, തണ്ണീര്‍ത്തടങ്ങള്‍, ഈര്‍പ്പമുള്ളതും വരണ്ടതുമായ ഇലപൊഴിയും വനങ്ങള്‍, ഷോല, പുല്‍മേടുകള്‍, അര്‍ധ നിത്യഹരിത വനങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം സര്‍വ്വേ നടത്തി. ഇവിടങ്ങളില്‍ നിന്നായി ബാണസുര ലാഫിങ് ത്രഷ്, ജിയോര്‍ഡന്‍സ് ബസ, ബോനെല്ലിസ് ഈഗിള്‍, ടൈഗ ഫ്ളൈകാച്ചര്‍, ലെഗ്ഗെസ് ഹോക്ക് ഈഗിള്‍, റെഡ് ഹെഡഡ് വള്‍ച്ചര്‍, ബ്ലാക്ക് സ്റ്റോര്‍ക്ക്, റെഡ് ബ്രെസ്റ്റഡ് ഫ്ലൈ ക്യാച്ചര്‍ തുടങ്ങിയ അപൂര്‍വ്വവവും വ്യത്യസ്ത ഇനങ്ങളുമായി പക്ഷികളെയും സര്‍വ്വേയില്‍ കണ്ടെത്തി. വയനാട് വന്യജീവിസങ്കേതത്തിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് – സൗത്ത് വനംഡിവിഷനുകളുടെ സഹകരണത്തോടെയായിരുന്നു സര്‍വ്വേ. 105 പേരാണ് നാല് ദിവസത്തെ സര്‍വ്വേയില്‍ പങ്കെടുത്തത്. കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള വെറ്ററനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷി പ്രേമികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകരും സര്‍വ്വേയില്‍ പങ്കാളികളായി.

Leave A Reply

Your email address will not be published.

error: Content is protected !!