പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം
പുതുശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ 2023 വര്‍ഷത്തിലെ എന്‍.എ.ബി.എച്ച് അംഗീകാരം നേടി. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച് അഗ്രീഡിറ്റേഷന്‍ലൂടെ ലഭിക്കുന്നത്.. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം രോഗി സുരക്ഷ, ഔഷധ ഗുണമേന്മ തുടങ്ങിയവയുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്.
മികച്ച ഭൗതിക സൗകര്യമുള്ള സ്ഥാപനത്തില്‍ വയോജന ഗര്‍ഭിണി ശിശുക്ഷേമ, കൗമാര, ജീവിതശൈലി സേവനങ്ങളും, യോഗ ഉള്‍പ്പെടെയുള്ള മറ്റു ആയുഷ് സേവനങ്ങളും നിലവില്‍ ഇവിടെ ലഭ്യമാണ്. അപൂര്‍വങ്ങളായ ആയുര്‍വേദ ചെടികളുടെ ഒരു സമാഹാരം തന്നെ ഡിസ്‌പെന്‍സറിക്ക് ചുറ്റും നട്ടുവളര്‍ത്തിയിട്ടുണ്ട്. രോഗി ക്ഷേമ പരിപാടിയുടെ ഭാഗമായി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ത്വക്ക് രോഗ വിഭാഗത്തില്‍ അനവധി ക്യാമ്പുകളും അവയുടെ ഫോളോ അപ്പുകളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ഒരേപോലെ ഗുണകരമായ സ്ഥലത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.ഏറെ താമസിയാതെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനത്തോടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് തോ ണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്.. ന ബാര്‍ഡിന്റെ അഞ്ചു കോടിയുടെ പ്രൊപ്പോസലും ഇതിനായി സമര്‍പ്പിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെയും, ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുസ്സ് മിഷന്‍ തൊണ്ടനാട് ഗ്രാമപഞ്ചായത്ത് എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ ആയതെന്ന് ഡിസ്‌പെന്‍സറിയുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍ ചാന്ദിനി പറഞ്ഞു.