ത്രീ വീലറും ഐസ് ബോക്‌സും നല്‍കി ഫിഷറീസ്

0

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ത്രീ വീലറും ഐസ് ബോക്‌സ് വിതരണവും, ജനകീയ മത്സ്യ കൃഷി പരിശീലനവും സംഘടിപ്പിച്ചു.പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നെന്മേനിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ നിര്‍വ്വഹിച്ചു.

മത്സ്യ മേഖലയുടെ കേന്ദ്രീകൃതവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് മത്‌സ്യമേഖലയില്‍ തൊഴിലവസരങ്ങള്‍ അധികരിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തുടര്‍ന്ന് ജനകീയ മത്സ്യ കൃഷിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതു ജലാശയങ്ങളില്‍ ചിറ കെട്ടിയുള്ള മത്സ്യകൃഷിയെ കുറിച്ച് കാരാപ്പുഴ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനാമിക മരിയ ബാബു ക്ലാസെടുത്തു.നെന്മേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ വയനാട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയ മുരളി, .ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജാത ഹരിദാസന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ടി.ബേബി ,കാരാപ്പുഴ മത്സ്യഭവന്‍ ഫിഷറീസ് എക്റ്റന്‍ന്‍ഷന്‍ ഓഫീസര്‍ കുമാരി അനാമിക മരിയ ബാബു എന്നിവര്‍ സംസാരിച്ചു. .

Leave A Reply

Your email address will not be published.

error: Content is protected !!