മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പാര്‍ക്കിംഗ് നിര്‍മാണം ആരംഭിക്കുന്നു.

0

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കുന്നു. അറുപത് ലക്ഷം രൂപ മുടക്കിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി എംഎല്‍എയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപന ഉടമകളുടെ യോഗം ചേരും. നിര്‍മാണം നടത്തുന്ന സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പൂര്‍ണമായും പാര്‍ക്കിംഗ് ഏരിയക്കായി ഉപയോഗിക്കും.

ദൈനം ദിനം നിരവധി സ്വകാര്യ വാഹനങ്ങള്‍ എത്തുന്ന മെഡിക്കല്‍ കോളേജ് പരിസരത്ത് പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിര്‍മാണം നടത്തുന്ന സ്ഥലം എം എല്‍ എ യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് – ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!