നൂല്‍പ്പുഴയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗോത്ര യുവാവിന് പരുക്ക്

0

തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളന്‍ (47) നാണ് ഗുരുതര പരുക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ പാടക്കിഴങ്ങ് ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. കാളനെ ആക്രമിക്കുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ കാട്ട് പോത്ത് പിന്‍മാറി. പിന്നീട് വനത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരം ചുമലിലേറ്റി പുറത്തെത്തിച്ച കാളനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!