രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം:പോലീസുമായി ഉന്തും തള്ളും

0

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ വയനാട്ടിലും പ്രതിഷേധം. കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായതോടെ മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമല്‍ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

 

Leave A Reply

Your email address will not be published.

error: Content is protected !!