സുബ്രഹ്‌മണ്യന് ചികിത്സാ സഹായം ഉടന്‍ നല്‍കണം
വീടിനുസമീപത്തെ കൃഷിയിടത്തില്‍ നിന്നുംകാട്ടാനയുടെ ആക്രമണത്തിനിരയായി ചികില്‍ത്സയില്‍ കഴിയുന്ന അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യന് ചികില്‍ത്സാ സഹായം ഉടന്‍ നല്‍കണമെന്ന് കേരളാഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ധനസഹായം അനുവദിച്ചില്ലെങ്കില്‍ വനം വകുപ്പ് ഓഫീസിന് മുന്‍പില്‍ പ്രത്യക്ഷ സമരമെന്നും നേതാക്കള്‍
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുബ്രമണ്യന് രണ്ടു തവണയായി അയ്യായിരം രൂപ വീതം നല്‍കിയതും വനം വകുപ്പിന് ചികിത്സാ സമയത്ത് ചിലവായ മുവായിരം രൂപയും അടക്കം 12000രൂപ മാത്രമെ അനുവദിക്കാനാവു എന്നാണ് വനംവകുപ്പിന്റെ നിലപാട് .ഈ മാസം ജനുവരി 31 മുമ്പ് അടിയന്തര ധനസഹായം നല്‍കിയില്ലെങ്കില്‍ സുബ്രമണ്യനെ വനം വകുപ്പ് ഓഫീസിന് മുമ്പില്‍ കൊണ്ടു വന്ന് കിടത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നല്‍കാനുള്ള കാര്‍ഷിക ഇന്‍ഷുറന്‍സ് തുക നല്‍കുക, കാര്‍ഷിക വായ്പയുടെ പലിശ ഇനത്തില്‍ കേരളത്തിന്റെ വിഹിതം ബാങ്കുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്നും കേരളാഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, ജനറല്‍ സെക്രട്ടറി മാത്യൂ പനവല്ലി, ട്രഷറര്‍ സഖറിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.