കേരളത്തിനായി പന്ത് എറിയാന്‍ വയനാട്ടില്‍ നിന്നുംരണ്ട് താരങ്ങള്‍
മധ്യപ്രദേശില്‍ വച്ച് നടക്കുന്ന ദേശീയ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ ഇടം നേടിയിരിക്കുകയാണ് നിഖില്‍ പി എം, ശരണ്‍ ഭാസ്‌കരന്‍ എന്നിവര്‍. ഇരുവരും പടിഞ്ഞാറത്തറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് വിദ്യാര്‍ത്ഥികളാണ്. നിഖില്‍ പടിഞ്ഞാറത്തറ സ്വദേശിയും, ശരണ്‍ തരിയോട് സ്വദേശിയുമാണ്. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താരം സുധീഷ് പി എസ്, പടിഞ്ഞാറത്തറ സ്‌കൂള്‍ കായികാധ്യാപകന്‍സിദ്ദീഖ്എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയാണ് സ്‌കൂള്‍ തലത്തില്‍ നിന്നും ദേശീയതലത്തിലേക്ക് ഉയരാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചത്. സ്‌കൂളില്‍ ഹാന്‍ഡ് ബോള്‍ പരിശീലനം തുടങ്ങി രണ്ടുവര്‍ഷം കൊണ്ട് തന്നെ ദേശീയ തലത്തിലേക്ക് താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞു. വിദ്യാര്‍ത്ഥികളുടെ കഠിന പ്രയത്‌നവും, സ്‌കൂളിലെ അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമായത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ 16 മുതല്‍ 21 വരെയാണ് മത്സരം നടക്കുക. ദേശീയ മത്സരത്തിനു മുന്നോടിയായി തൃശൂരില്‍ വച്ചു നടക്കുന്ന അഞ്ചുദിവസത്തെ ക്യാമ്പില്‍ പരിശീലനത്തിലാണ് ഇരുവരും. പടിഞ്ഞാറത്തറ സ്‌കൂളിനും, ജില്ലയ്ക്കും തന്നെ അഭിമാനമാവുകയാണ് ഇരുവരും.