ജന വിചാരണ സദസ്സ് 22ന്

0

സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തുന്ന ജന വിചാരണ സദസ്സ് 22-ന് കല്‍പ്പറ്റയില്‍ നടക്കും. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളോട് മുഖം കാണിക്കാതെയാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും നവകേരള സദസ്സ് നടത്തി ചുരം ഇറങ്ങിയതെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട് പാക്കേജ് വെറും പ്രഹസനമായിരുന്നുവെന്നും ചുരം ബദല്‍ പാത, വന്യ മൃഗശല്യം , കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, വയനാടിന്റെ റയില്‍വേ സ്വപ്നം, വയനാട് ഗവ. മെഡിക്കല്‍ കോളേജ് തുടങ്ങി തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ വരെ പരിഹരിക്കാന്‍ യാതൊരു ശ്രമവും സര്‍ക്കാര്‍ നടത്തിയില്ലന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുന്നതിനാണ് ജനകീയ വിചാരണ സദസ്സ് നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.പി. പി. ആലി, കെ.കെ. ഹംസ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!