സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

0

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറയും.കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെ അന്തിമ ടെൻഡർ വൈകുകയായിരുന്നു.മരുന്ന് ക്ഷാമം മുന്നിൽ കണ്ട് ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരുന്ന് കൂടുതലുള്ള ആശുപത്രിയിൽ നിന്ന് കുറവ് വരുന്ന ഇടങ്ങളിലേക്ക് സ്റ്റോക്ക് നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകി.കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കരാർ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും പർച്ചേസ് ഓർഡർ നൽകുക. ഈ നടപടികൾ പൂർത്തിയാകാൻ ഒരുമാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെയാണ് ഇക്കാലയളവിൽ മരുന്ന് ക്ഷാമം രൂക്ഷമാവുക.

Leave A Reply

Your email address will not be published.

error: Content is protected !!