കടക്കെണി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തിരുനെല്ലി അപ്പപ്പാറയില്‍ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരന്‍ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാക്ഷിയുടെ മരണശേഷം തറവാട്ടില്‍ തനിച്ചായിരുന്നു താമസം. സ്ഥലത്തെ സഹകരണ ബാങ്കില്‍ ഇയാള്‍ക്ക് അഞ്ചരലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. അതില്‍ കാര്‍ഷിക കടാശ്വാസത്തില്‍ രണ്ടു ലക്ഷം രൂപ എഴുതിത്തള്ളിയിരുന്നു. ബാക്കിയുളള മൂന്നര ലക്ഷം രൂപ ജനുവരിയില്‍ അടയ്ക്കണമെന്നും തുക അടച്ചില്ലെങ്കില്‍ വീണ്ടും അത് അഞ്ചര ലക്ഷം രൂപയായി മാറുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പുറമെ സ്വകാര്യ വ്യക്തികളില്‍ നിന്നും കടം മേടിച്ചതും തിരിച്ചു കൊടുക്കാനായിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് മകന്‍ സത്യന്‍ പറയുന്നത്
മകന്‍ സത്യന്‍ നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട് വച്ചാണ് താമസം സരളകുമാരിയാണ് മകള്‍. മകു മക്കള്‍ : പ്രീത തീമ്മപ്പന്‍ എന്നിവര്‍ മരുമക്കളാണ്