സ്‌കൂളില്‍ പുള്ളിമാന്‍

0

ബീനാച്ചി സ്‌കൂളില്‍ ക്ലാസിനുള്ളില്‍ മാന്‍ കയറി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂള്‍ വിടാന്‍ സമയം ഓടിയെത്തിയ പുളളി മാന്‍ രണ്ടാം ക്ലാസിലേക്ക് കയറുകയായിരുന്നു. ഈ സമയം കുട്ടികളെ കയറ്റാനായെത്തിയ ഡ്രൈവര്‍മാര്‍ മാനിനെ സുരക്ഷിതമായി പിടിച്ചു പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പുള്ളി മാന്‍ കൂട്ടംതെറ്റി ഓടി വന്നതാണന്നാണ് നിഗമനം.

Leave A Reply

Your email address will not be published.

error: Content is protected !!