നാടക മത്സരത്തിന് ബത്തേരിയില്‍ തിരശ്ശീല ഉയര്‍ന്നു

0

8-ാമത് സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തിന് ബത്തേരിയില്‍ തിരശ്ശീല ഉയര്‍ന്നു. സംസ്ഥാനത്തെ നാടകസമിതികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നഗരസഭ ഓഡിറ്റോറിയത്തില്‍ നാടകോല്‍സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് നിര്‍വ്വഹിച്ചു. പള്‍സ് കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ്,സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബ്,നഗരസഭ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്.

തിരുവനന്തപൂരം അക്ഷര ക്രീയേഷന്‍സിന്റെ ഇടം എന്ന നാടകത്തോടെയാണ് മല്‍സരത്തിന് തുടക്കമായത്. വര്‍ത്തമാനകാല സംഭവങ്ങള്‍ കോര്‍ത്തിണക്കിയാതാണ് ഇടത്തിന്റെ കഥാതന്തു.എല്ലാ മേഖലകളും കച്ചവടവല്‍ക്കരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. ഇടമില്ലാത്ത ഇടത്തെക്കുറിച്ച് വാചാലമാകുന്നതാണ് നാടകം പറയുന്നത്. മതവും വരേണ്യതയും കലയെ കൂച്ച് വിലങ്ങിട്ട് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവയവദാനം എന്നപുണ്യ പ്രവര്‍ത്തിയുടെ പിന്നാമ്പൂറകഥകളിലൂടെ കഥയുടെ ഗതിമാറുകയാണ്. കലയെ ഉപവസിച്ച് കഴിയു നാടകത്തിലെ ബിന്‍സി എന്ന പെകുട്ടി വീണ് തലക്ക് ക്ഷതമേല്‍ക്കുകയും ആശുപത്രിയില്‍ വെച്ച് ബ്രെയിന്‍ ഡത്ത് സംഭവിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന അവയവദാനവും ഇതിനെ ചോദ്യചെയ്യലുമൊക്കെയാണ് നാടകം പുരോഗമിക്കുമ്പോള്‍ കാണാനാവുക.
ചിലകാര്യങ്ങള്‍ വിലപ്പെട്ടതും ചിലത് വിലകെട്ടതുമാകുന്നു. അങ്ങനെ വര്‍ത്തമാനകാല സാമൂഹ്യ സമത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒന്നായി ഇടം പ്രേക്ഷക മനസുകളില്‍ ഇടം നേടുന്ന നാടകമായി മാറുന്നു. നാടകത്തില്‍ ദൈവത്തിന്റെ തുറന്നുപറച്ചിലും സാമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്കെതിരെയുള്ള വിരല്‍ചൂണ്ടലായി മാറുന്നുണ്ട്. വയനാട് സ്വദേശിയായ രാജേഷ് ഇരുളമാണ് ഇടം സംവിധാനി്ച്ചത്.
നാടകോല്‍സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 6.45-ന് നഗരസഭ ഓഡിറ്റോറിയത്തില്‍ തിരുവനന്തപുരം അജയയുടെ മൊഴി എന്ന നാടകം അരങ്ങേറി.

Leave A Reply

Your email address will not be published.

error: Content is protected !!