പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

0

മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് വെല്ലുവിളി ഏറ്റെടുത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പോകുന്ന ബസിന് യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടിയുടെ അകമ്പടി ഇല്ലാതെ പോകാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് ജനാധിപത്യ ഭരണഘടനാ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മയ്‌ക്കെതിരെയും ആദ്യം സമരവുമായി മുന്നിട്ടിറങ്ങുന്ന പ്രസ്ഥാനം യൂത്ത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കല്‍പ്പറ്റ ഡിസിസിയില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കെത്തിയതായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!