അയ്യപ്പന്‍ വിളക്ക് മഹോത്സവം ഡിസംബര്‍ 9ന്
മാനന്തവാടി ശ്രീ മാനന്തവാടി എരുമത്തെരുവ് ശ്രീ കഞ്ചി കാമാക്ഷിയമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് മഹോത്സവം ഡിസംബര്‍ 9ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 9ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ വിളക്ക് മഹോല്‍സവം ആരംഭിക്കും.വിളക്ക് മഹോത്സവം ജനപങ്കാളിത്തം കൊണ്ട് മാനന്തവാടിയുടെ ഉത്സവമായി മാറുമെന്നും കമ്മിറ്റി അറിയിച്ചു.
ദീപാരാധനക്ക് ശേഷം പാണ്ടിക്കടവ് പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാല കൊമ്പെഴുന്നള്ളത്ത് നടക്കും. രാത്രി 9 മണിക്ക് ഭജന, അപ്പം വാരല്‍, തായംബക പൂജ, ശാസ്താംപാട്ട്, പേട്ട വിളി , പൊലി പാട്ട് തിരിയുഴിച്ചല്‍ പാല്‍ കിണ്ടിയാട്ടം 12 കനലാട്ടം, ഗുരിതി തുടങ്ങിയവയും നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ പുനത്തില്‍ കൃഷ്ണന്‍, ജി.കെ.മാധവന്‍, സി.ആര്‍. ചന്ദ്രന്‍, എം.ബി. ഹരീഷ്, ആര്‍.എസ് സനൂപ്, ഡി.എസ്. ലിധിന്‍, രാജേഷ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.