കടമാന്‍ തോട് ഡാം പദ്ധതി പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡാം വിരുദ്ധ സമരസമിതി

0

കടമാന്‍ തോട് ഡാം പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സേവ് പുല്‍പ്പള്ളി കടമാന്‍തോട് ഡാം വിരുദ്ധ സമര സമിതി. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രിവരെയുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും നിരവധി സമരപരിപാടികള്‍ നടത്തിയിട്ടും അധികാരികള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഡിസംബര്‍ 22ന് ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പുല്പള്ളി ടൗണില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ വീടുകള്‍ കയറി പ്രചരണം നടത്താനും ബോധവത്കരണം നടത്താനും വിവിധ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ജനങ്ങളെ കുടിയിറക്കിയുള്ള പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കും വരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. സമര സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സിജേഷ് ഇല്ലക്കല്‍, എന്‍.യു. ഇമ്മാനുവല്‍, ശ്രീധരന്‍ മീനംകൊല്ലി, സനല്‍ കുമാര്‍, അനുമോള്‍, ഷീജ സോയി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!