സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവര്‍ത്തകരെ കൂടുതല്‍ ആവശ്യമുള്ള കാലഘട്ടമാണിതെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പി.ടി. മുഹമ്മദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2013 മുതല്‍ കല്‍പ്പറ്റ അമ്പിലേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു പി.ടി. മുഹമ്മദ്.അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തി സഹ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ രണ്ടാമത് പുരസ്‌കാരം പിണങ്ങോട് സ്വദേശിയായ സമീര്‍ മൊട്ടത്താനത്തിന് സമ്മാനിച്ചു.