പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ നവംബര്‍ 13 വരെ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ക്ക് തുടക്കം. ആദ്യദിനം ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങളാണ് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ അധ്യക്ഷയായി.18 ഓളം ടീമുകള്‍ മത്സരിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പന്തിപ്പൊയില്‍, സംസ്‌കാരം ടീമുകള്‍ ഫൈനല്‍ മത്സരങ്ങരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 32 ഓളം ടീമുകളാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു , അനീഷ്, ബഷീര്‍, റഷീദ്, സാജിത, നൗഷാദ്, എന്നിവരും യൂത്ത് കോഡിനേറ്റര്‍ അബ്ദുല്‍സലാം, അഷ്‌റഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.