ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ 20 മുതല്‍ ആരംഭിക്കും

0

കേരളസംസ്ഥാന സാക്ഷരതാ മിഷന്‍ നേതൃത്വത്തില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് പരീക്ഷ 20 മുതല്‍ 25 വരെ നടക്കും രാവിലെ 9 .30 മുതല്‍ ഉച്ചയ്ക്ക് 12. 15 വരെ ആണ് പരീക്ഷ . ജില്ലയില്‍ ഈ വര്‍ഷം 465 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . ഇതില്‍ 378 പേര്‍ ഹയര്‍സെക്കന്‍ഡറി തുല്യത ഒന്നാം വാര്‍ഷിക പരീക്ഷക്കും 178 പേര്‍ രണ്ടാംവര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം പരീക്ഷ എഴുതുന്നവരില്‍ 20 പേര്‍ പട്ടികജാതിയും യും 72 പേര്‍ പട്ടിക വര്‍ഗ്ഗക്കാരുമാണ്. പ്ലസ് ടു വിന് 11 പേര്‍ എസ് സി യും 44 പേര്‍ എസ് ടി യുമാണ്. ഹാള്‍ ടിക്കറ്റ് വിതരണം പൂര്‍ത്തിയായി. 23 വയസ്സ് മുതല്‍ 68 വയസ്സ് വരെയുള്ളവരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിഎച്ച്എസ്എസ് മാനന്തവാടി, ജിഎച്ച്എസ്എസ് കണിയാമ്പറ്റ , എച്ച്എസ്എസ് സര്‍വജന സുല്‍ത്താന്‍ബത്തേരി / ജിഎച്ച്എസ്എസ് കല്‍പ്പറ്റ എന്നിവയണ് പരീക്ഷാ കേന്ദ്രങ്ങള്‍ 68 വയസ്സുള്ള സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പങ്കജവല്ലി അമ്മയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. 23 വയസ്സുള്ള കീര്‍ത്തി കെ (മാനന്തവാടി ജിഎച്ച്എസ്എസ്) രഞ്ജിത്ത് പി ആര്‍ (കാട്ടിക്കുളം ജിഎച്ച്എസ്എസ്) അസ്ലം തോലന്‍ കല്‍പ്പറ്റ (ജിഎച്ച്എസ്എസ്) എന്നവരാണ് പ്രായം കുറഞ്ഞ പഠിതാക്കള്‍ .പത്താം ക്ലാസ് വിജയിച്ചവരും 22 വയസ്സ് പൂര്‍ത്തിയാക്കിവരുമായ പഠിതാക്കളാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 31ന് സമാപിക്കും. രണ്ടാം ശനിയാഴ്ചയും എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ക്ലാസ്സുകള്‍ ഓഫ് ലൈനായി നടത്തുന്നത് നടത്തിയതിനുശേഷം ആണ് പരീക്ഷ നടത്തുന്നത് . സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ശ്രീമതി. എ ജി ഒലീന പരീക്ഷ എഴുതുന്നവര്‍ക്ക് അഭിനന്ദങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!