ഷെഡ്ഡിന് തീപിടിച്ച സംഭവം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു
താമസിക്കുന്ന ഷെഡ്ഡിന് തീ പിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരണപ്പെട്ടു. തരുവണ പാലയാണ തേനോത്തുമ്മല്‍ കോളനിയിലെ വെള്ളന്റെ ഭാര്യ തേയി (68) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമുണ്ടായ സംഭവത്തില്‍ ഷെഡ്ഡില്‍ വെച്ച് തന്നെ വെള്ളന്‍ മരണപ്പെട്ടിരുന്നു. തേയിയെ പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായിരുന്നു.