പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് 54-ാം എന്‍എസ്എസ്വാര്‍ഷികം നടവയല്‍ ഓസാന ഭവനില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.കേശദാനം, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യകേന്ദ്രത്തില്‍ കുടിവെള്ള പദ്ധതി, ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം, ദത്ത് ഗ്രാമത്തില്‍ ഡിജിറ്റല്‍ സാക്ഷരത തുടങ്ങി 54 വ്യത്യസ്ത പരിപാടികളുടെ സമാപനമാണ് നടവയല്‍ ഓസാന ഭവനില്‍ നടന്നത്.
54ാം വാര്‍ഷികത്തോടനുബന്ധിച്ച്കേശദാനം, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യകേന്ദ്രത്തില്‍ കുടിവെള്ള പദ്ധതി, ആയുര്‍വേദ ആശുപത്രിയില്‍ ഔഷധത്തോട്ടം, ദത്ത് ഗ്രാമത്തില്‍ ഡിജിറ്റല്‍ സാക്ഷരത തുടങ്ങി 54 വ്യത്യസ്ത പരിപാടികളുടെ സമാപനമാണ് നടവയല്‍ ഓസാന ഭവനില്‍ നടന്നത്.വിദ്യാര്‍ത്ഥികള്‍ അഗതിമന്ദിരത്തിലേക്ക് വീല്‍ ചെയറും വാട്ടര്‍ ബെഡും നല്കി .പരിപാടി വാര്‍ഡ് മെമ്പര്‍ സരിത പി എം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ ടി.എം , പ്രിന്‍സിപ്പല്‍ സതി കെ.എസ്, എന്‍ എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജോയ് വേണുഗോപാല്‍, ഷിജി സബാസ്റ്റിയന്‍, അനില്‍ഡ കെ ഷജില്‍, സിദ്ധാര്‍ത്ഥ് മോഹന്‍, അനിറ്റ് സി മാത്യു, വില്‍സണ്‍, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.