റേഷന്‍ ലൈസന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തണം – ബി.ജെ.പി.
എണ്‍പതോളം ചാക്ക് അരിയുടെ തിരിമറി നടത്തിയ ദ്വാരക റേഷന്‍കടയുടെ ലൈസന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി അഖില്‍ പ്രേം.സി. റേഷന്‍കടയിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരനെ സംരക്ഷിക്കുകയാണ്.നടപടി എടുക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.കെ.എം പ്രജീഷ് അധ്യക്ഷനായിരുന്നു. ജിതിന്‍ ഭാനു, പുനത്തില്‍ രാജന്‍, ജി.കെ മാധവന്‍, ബാലകൃഷ്ണന്‍ വെള്ളമുണ്ട, തുടങ്ങിയവര്‍ സംസാരിച്ചു.