സമുദായത്തിന്റെ ഉയര്‍ച്ചക്കും നാടിന്റെ ഐശ്വര്യത്തിനുമായി സമുചിതമായി ബത്തേരിയില്‍ വൃശ്ചിക സംക്രമദിനാഘോഷം സംഘടിപ്പിച്ചു. വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റിയുടെയും, ഐവര്‍ ചെട്ടി സ്ഥാനികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംക്രമദിനാഘോഷ പരിപാടിയില്‍ നൂറുകണക്കി സമുദായംഗങ്ങളാണ് സംബന്ധിച്ചത്.
മാരിയമ്മന്‍ ക്ഷേത്രത്തില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ സംക്രദിനാഘോഷവും ഇതോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ഗൂഡല്ലൂര്‍ എം.എല്‍.എ പൊന്‍ജയശീലനും ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജസതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ടൗണ്‍ചുറ്റി ഘോഷയാത്ര ഗണപതി ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് നാടന്‍ കലാപരിപാടികളും അേേരങ്ങറി. സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കും നാടിന്റെ ഐശ്വര്യത്തിനും കൂട്ടായി പൂജാദികര്‍മ്മങ്ങളും വഴിപാടുകളും നടത്തി കുടുംബങ്ങളുടെ സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിഉറപ്പിക്കുകയും ചെയ്യുന്ന ഒന്നായിമാറി വൃശ്ചികസംക്രമദിനാഘോഷം. ഉദ്ഘാടന സമ്മേളനത്തില്‍ വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി കേന്ദ്രസമിതി പ്രസിഡന്റ് കെ. എന്‍. വാസു തോട്ടാമൂല അദ്ധ്യക്ഷനായി. ആഘോഷകമ്മറ്റി ജനറല്‍ കവീനര്‍ പി.ആര്‍ രവീന്ദ്രന്‍, ധര്‍മ്മരാജന്‍, വേണുഗോപാല്‍ വിജയന്‍ പാ്ട്ടവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.