ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല ശിശുദിനാഘോഷം വിവിധ പരിപാടികളോടെ പൂതാടി ഗവ: യു പി സ്‌കൂളില്‍ സംഘടിപ്പിച്ചു.ജില്ലാ തല ശിശുദിനാഘോഷം കളക്ടര്‍ഡോ: രേണു രാജ് ഉദ്ഘാടനം ചെയ്തു . പരിപാടിയോടനുബന്ധിച്ച് ഉപഹാര സമര്‍പ്പണം,ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്സൈക്കോളജി അവതരിപ്പിച്ച
മൂകാഭിനയം,കളരി ആയോധന കല പ്രദര്‍ശനം ,ലഹരി വിരുദ്ധ സന്ദേശ ഷോര്‍ട് ഫിലിം , കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണ്ണന്‍ ,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്നതോമസ് , ജില്ലാ വനിത ശിശു വികസന ഓഫീസര്‍മോഹന്‍ദാസ് ,എം എസ് പ്രഭാകരന്‍ , ഐ ബി മൃണാളിനി , കെ ജെ സണ്ണി , ഉഷാ തമ്പി , തങ്കച്ചന്‍ നെല്ലിക്കയം , രാമകൃഷ്ണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു .