ഇല്ലിമുക്ക് – കാലാപ്പള്ളി റോഡ് ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് എല്‍എസ്ജിഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോളിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, നാട്ടുകാരും ചേര്‍ന്നാണ് എല്‍എസ്ജിഡി ഉദ്യോഗസ്ഥരെ ഓഫീസില്‍ തടഞ്ഞുവെച്ചത്. 2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡിനോടു അതികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഈ റോഡിലൂടെ ചെത്തുക്കല്ലുമായി വന്ന ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. കല്‍പ്പറ്റ സി.ഐ അഗസ്റ്റിന്റെ നേതൃത്വത്തില്‍ സമരക്കാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും റോഡിന് ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
വാര്‍ഡംഗം സജി യു എസ്, ജോണി മുകളേല്‍, ടോമി കുരുവിനാല്‍ , ജോബിള്‍ ചീര്‍പ്പുങ്കല്‍, ജെറിന്‍ മുണ്ടുപറമ്പില്‍ , കാര്‍ത്യായനി കല്ലുങ്കല്‍ നേതൃത്വം നല്‍കി.