എ ഫോര്‍ ആധാര്‍:പൂര്‍ത്തീകരണ പ്രഖ്യാപനം
വയനാട് ജില്ലയിലെ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തികരണ പ്രഖ്യാപനവും,ശിശുദിനാഘോഷവും പൂതാടി അങ്കണവാടിയില്‍ സംഘടിപ്പിച്ചു. എ ഫോര്‍ ആധാര്‍ എന്ന പേരില്‍ സംഘടിപ്പിച്ച ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരണ പ്രഖ്യാപന പോസ്റ്റര്‍ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എ ഫോര്‍ ആധാര്‍ പൂര്‍ത്തീകരണ പ്രഖ്യാപന വീഡിയോ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ഡോ: രേണു രാജ് നിര്‍വ്വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് അങ്കണവാടി കുട്ടികള്‍ അണിനിരന്ന ശിശുദിന റാലി, ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ്‌മോബ് , എന്നിവയും നടത്തി . പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണ്ണന്‍ ,വനിത ശിശു വികസന വകുപ്പ്‌സൂപ്രണ്ട് .വി സി സത്യന്‍ , പഞ്ചായത്ത് പ്രസിഡന്റ് . മിനി പ്രകാശന്‍ , എഡിഎം എന്‍ ഐ ഷാജു . ഉഷതമ്പി , പി ജയരാജന്‍ , ജെ മോഹനദാസ് ,, എസ് നിവേദ് , ഐ ബി മൃണാളിനി , തുടങ്ങിയവര്‍ സംസാരിച്ചു .