താമരശ്ശേരി ചുരം നാലാംവളവില്‍ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.രാവിലെ ഏഴേ മുക്കാലോടെയാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടത് .സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള മരം കനത്ത കാറ്റില്‍ കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു.അടിവാരം ഔട്ട് പോസ്റ്റ് പോലീസും ചുരം എന്‍ ആര്‍.ഡി.എഫ് വളണ്ടിയേഴ്‌സും മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കല്‍പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.