കുറ്റിയാംവയലില്‍ വെട്ടുകല്ലുമായെത്തിയ ലോറി മറിഞ്ഞു

0

പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാം വയലില്‍ ലോറി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പടിഞ്ഞാറത്തറയില്‍ നിന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനായി വെട്ടുകല്ല് കൊണ്ടുപോയ ലോറിയാണ് റോഡിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞത്.ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. വെട്ടുകല്ലിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!